Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shaktham

Kasaragod

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ശ​ക്തം: 44 ഗ്രാ​മി​ല​ധി​കം എം​ഡി​എം​എ​യു​മാ​യി മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേ പോ​ലീ​സ് ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ശ​ക്ത​മാ​യി തു​ട​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ദി​യ​ഡു​ക്ക, കു​മ്പ​ള, ബേ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ നി​ന്നാ​യി വ​ന്‍ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രേ ദി​വ​സം ന​ട​ത്തി​യ മൂ​ന്ന് വെ​വ്വേ​റെ റെ​യ്ഡു​ക​ളി​ലാ​യി ആ​കെ 44.06 ഗ്രാം ​എം​ഡി​എം​എ​യും ല​ഹ​രി വി​ല്പ​ന പ​ണ​വും വാ​ഹ​ന​ങ്ങ​ളും ഡി​ജി​റ്റ​ല്‍ ത്രാ​സു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ബ​ദി​യ​ടു​ക്ക എ​സ്‌​ഐ ടി. ​രൂ​പേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ്യ റെ​യ്ഡ് ന​ട​ന്ന​ത്. ബ​ദി​യ​ഡു​ക്ക-​മു​ള്ളേ​രി​യ റോ​ഡി​ലെ എ​മി​റേ​റ്റ്‌​സ് കാ​ര്‍ വാ​ഷ് സ്ഥാ​പ​ന​ത്തി​ന് സ​മീ​പം ബൈ​ക്കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന പു​ത്തി​ഗെ എ​ട​നാ​ട് സ്വ​ദേ​ശി​യാ​യ എ. ​മു​ഹ​മ്മ​ദ് ഹ​നീ​ഫി​നെ (37) പോ​ലീ​സും സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ത​ട​ഞ്ഞു നി​ര്‍​ത്തി.

ആ​ദൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍.​സി. ബി​ജു ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റു​ടെ​യും സ്വ​ത​ന്ത്ര സാ​ക്ഷി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്തി​യ ദേ​ഹ​പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​യു​ടെ പോ​ക്ക​റ്റി​ല്‍ നി​ന്നും 28.99 ഗ്രാം ​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ല​ഹ​രി വി​ല്‍​പ​ന​യി​ലൂ​ടെ ല​ഭി​ച്ച 29,500 രൂ​പ​യും ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും മൊ​ബൈ​ല്‍ ഫോ​ണും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക്കെ​തി​രേ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​യാ​ള്‍​ക്കെ​തി​രേ ബ​ദി​യ​ടു​ക്ക, ബേ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ​മാ​ന​മാ​യ മ​റ്റ് കേ​സു​ക​ളും നി​ല​വി​ലു​ണ്ട്.

കു​മ്പ​ള എ​സ്‌​ഐ അ​ന​ന്ത​കൃ​ഷ്ണ​ന്‍ ആ​ര്‍. മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. എ​ട​നാ​ട് ഗ്രാ​മ​ത്തി​ലെ സീ​താം​ഗോ​ളി - ഉ​ളി​യ​ത്ത​ടു​ക്ക റോ​ഡി​ലു​ള്ള ക​ണ്ണൂ​ര്‍ സ്‌​ക്വ​യ​ര്‍ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ മു​റി​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ൽ കാ​സ​ര്‍​ഗോ​ഡ് അം​ഗ​ഡി​മു​ഗ​ര്‍ വി​ല്ലേ​ജി​ല്‍ മു​ഗു റോ​ഡ് ഉ​റു​മി​യി​ലെ ഷ​ബീ​ര്‍ അ​ലി (45) പി​ടി​യി​ലാ​യി. ഇ​യാ​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​യി വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 11.97 ഗ്രാം ​കു​മ്പ​ള പോ​ലീ​സ് സം​ഘം ക​ണ്ടെ​ത്തു​ക​യും തൊ​ണ്ടി​മു​ത​ലു​ക​ള്‍ ബ​ന്ത​വ​സി​ലെ​ടു​ത്ത് പ്ര​തി​ക്കെ​തി​രേ കു​മ്പ​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു.


പ​ള്ളി​ക്ക​ര ക​ല്ലി​ങ്ക​ല്‍ സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ പ​ന​യാ​ല്‍ മൗ​വ്വ​ലി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ കെ. ​ഷാ​ഹു​ല്‍ ഹ​മീ​ദാ (31) ണ് ​ബേ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക്വാ​ര്‍​ട്ടേ​ഴ്‌​സ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ണ​ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബേ​ക്ക​ല്‍ എ​സ്‌​ഐ അ​ഖി​ല്‍ സെ​ബാ​സ്റ്റ്യ​നും സം​ഘ​വും രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ഒ​രു സി​ഗ​ര​റ്റ് പാ​ക്ക​റ്റ് ക​ണ്ടെ​ത്തി. ഇ​തു തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി​യ നി​ല​യി​ല്‍ 3.1 ഗ്രാം ​എം​ഡി​എം​എ​യും ഒ​രു പൊ​ട്ടി​യ ഗ്ലാ​സ് ട്യൂ​ബും ക​ണ്ടെ​ടു​ത്ത​ത്. കൂ​ടാ​തെ മ​യ​ക്കു​മ​രു​ന്ന് തൂ​ക്കി വി​ല്ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റി​യ ഡി​ജി​റ്റ​ല്‍ ത്രാ​സും പാ​ക്ക് ചെ​യ്യാ​നു​ള്ള 50 ഓ​ളം ചെ​റി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും ഇ​വി​ടെ നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

പ്ര​തി​ക്കെ​തി​രേ ബേ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ബ​ദി​യ​ടു​ക്ക​യി​ലും കു​മ്പ​ള​യി​ലു​മാ​യി പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നി​ന്‍റെ അ​ള​വ് നി​യ​മ​പ്ര​കാ​രം വ​ലി​യ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വാ​ണി​ജ്യ പ​രി​ധി​യി​ല്‍ പെ​ടു​ന്ന​താ​ണ്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു​ന​ല്‍​കു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന ല​ഹ​രി ശൃം​ഖ​ല​യെ​ക്കു​റി​ച്ചും ഇ​തി​ന്‍റെ പ്ര​ധാ​ന ഉ​റ​വി​ട​ങ്ങ​ളെ​ക്കു​റി​ച്ചും പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up